വാടാനപ്പള്ളി: സെൻററിന് വടക്ക് താമസിക്കുന്ന അറക്കവീട്ടിൽ മുഹമ്മദ് (85) നിര്യാതനായി. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ വാടാനപ്പള്ളി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വാടാനപ്പള്ളി തെക്കെ മഹല്ലിൽ ദീർഘകാലം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിനു. മക്കൾ: സഫിയ, റഫീഖ്, അഹമ്മദ്, ജാബിർ. ഖബറടക്കം ഞായറാഴ്ച വാടാനപ്പള്ളി തെക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.