പാനൂർ: വടക്കെ പൊയിലൂർ പാറയുള്ള പറമ്പത്ത് അംബാലയത്തിൽ ഒതയോത്ത് കൂറ്റേരി സതി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ തുരുത്തേരി കൃഷ്ണൻ നമ്പ്യാർ. മക്കൾ: ഒ.കെ. സുരേന്ദ്രൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, പൊയിലൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ), രാമകൃഷ്ണൻ (റിട്ട. പൊയിലൂർ സർവിസ് സഹകരണ ബാങ്ക്), സജീവൻ, വിനോദ് കുമാർ. മരുമക്കൾ: സി.കെ. ബിന്ദു ടീച്ചർ (പ്രധാനാധ്യാപിക, പൊയിലൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ), ടി. ചന്ദ്രമതി ടീച്ചർ (പൊയിലൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ), ലതിക കുമാരി കാമ്പ്രത്ത് (മുൻ പ്രസിഡന്റ്, പാനൂർ ഗ്രാമപഞ്ചായത്ത്), പത്മജ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട: പ്രധാനാധ്യാപകൻ, കൊളവല്ലൂർ ഹൈസ്കൂൾ) വിജയൻ നമ്പ്യാർ (റിട്ട.അധ്യാപകൻ, കൊളവല്ലൂർ ഹൈസ്കൂൾ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.