പാനൂർ: വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനും പാനൂർ വെസ്റ്റ് യു.പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്ററുമായ പൂക്കോം ചിരാഗ് വീട്ടിൽ ടി. മുരളീധരൻ (71) നിര്യാതനായി. ആദ്യകാല ശാസ്ത്ര സാഹിത്യ പരിഷത്ത്, പാനൂർ പ്രീസം പ്രവർത്തകനുമായിരുന്നു. ഭാര്യ: ടി. അനിത (റിട്ട. പ്രധാനാധ്യാപിക, പൂക്കോം എരഞ്ഞികുളങ്ങര എൽ.പി സ്കൂൾ). മക്കൾ: ഡോ. ഗൗതം സാരംഗ് (സയന്റിസ്റ്റ് നാറ്റ്പാക് കോഴിക്കോട്), ചേതൻ സാരംഗ് (കോമൺ വെൽത്ത് ബാങ്ക്, ബംഗളൂരു). മരുമകൾ: ചൈത്ര ചന്ദ്രൻ (നാദാപുരം). പരേതനായ സ്വാതന്ത്ര്യ സമര സേനാനി ടി.സി. പണിക്കരുടെ മകനാണ്. മാതാവ്: പരേതയായ പി. ജാനു ടീച്ചർ. സഹോദരങ്ങൾ: മഞ്ജുള സുഗതൻ (കണ്ണൂർ), മീര ഹർഷ (കോഴിക്കോട്), ടി. മോഹൻദാസ് (ബംഗളൂരു), മനോജ് ടി. സാരംഗ് (റിട്ട. സ്റ്റേറ്റ് ടാക്സ് ഓഫിസർ ജി.എസ്.ടി), ടി .അജിത് കുമാർ (മെഡിക്കൽ റെപ്രസെന്ററ്റിവ്). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് തണൽ വാതക ശ്മശാനം വള്ള്യായിയിൽ.