ചക്കരക്കല്ല്: പൊലീസ് സ്റ്റേഷനിൽ പരാതി പരിഹാരവുമായി ബന്ധപ്പെട്ടു വന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. മമ്പറം - കൂത്തുപറമ്പ് റോഡിൽ ന്യൂ മമ്പറം പവർലൂം മൊട്ട ബസ് സ്റ്റോപ്പിന് സമീപം റദീഫാണ് (41) മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിച്ച ശേഷം സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ക്ഷീണം തോന്നുകയും ഉടനെ തൊട്ടടുത്ത കസേരയിൽ ഇരിക്കവേയാണ് കുഴഞ്ഞുവീണത്. സ്റ്റേഷനിലുള്ളവർ ചക്കരക്കല്ലിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: അബ്ദുൽ ഹമീദ്. മാതാവ്: റാബിയ. ഭാര്യ: സജിന. സഹോദരങ്ങൾ: റബീന, റഹീല. പോസ്റ്റ് മോർട്ടത്തിനുശേഷം ഞായറാഴ്ച കീഴത്തൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.