വെട്ടത്തൂർ: പഴയ കൃഷിഭവൻ റോഡിലെ പരേതനായ പുത്തൻകോട് തൊടേക്കാട്ട് മുഹമ്മദ് ഹാജിയുടെ മകൻ പി.ടി. സൈനുദ്ദീൻ (61) നിര്യാതനായി. 30 വർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭാര്യ: സഫിയ (താഴെക്കോട് വെസ്റ്റ്).
മാതാവ്: ആയിഷ ഹജ്ജുമ്മ. മക്കൾ: റഷീദ, മുഹമ്മദ് സിൻഷാദ്, റിൻഷ ഷെറിൻ. മരുമക്കൾ: നൗഷാദലി എന്ന കുഞ്ഞിപ്പ (പരിയാപുരം), നസീഫ് (മേലാറ്റൂർ). സഹോദരങ്ങൾ: പി.ടി. അബ്ദുൽ കരീം (കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ. അസി രജിസ്ട്രാർ), ഖദീജ, ജമീല.