ശ്രീകണ്ഠപുരം: ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ചെമ്പന്തൊട്ടി കരയത്തുംചാലിലെ പി. സിന്ധു (48) നിര്യാതയായി. ശസ്ത്രക്രിയയെ തുടർന്നുള്ള ചികിത്സക്കിടെയായിരുന്നു മരണം. അവിവാഹിതയാണ്. കരയത്തുംചാലിലെ പെരുങ്കളത്ത് ഒതേനന്റെയും പരേതയായ നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: രാജേഷ്, അനിൽ, ആശ (അധ്യാപിക, കരയത്തുംചാൽ ഗവ.യു.പി സ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.