പിലാത്തറ: ചെറുതാഴം കുന്നുമ്പ്രം കാരഭട്ടതിരി ഇല്ലത്ത് പ്രിയ അന്തർജനം (40) നിര്യാതയായി. ഭർത്താവ്: കാരഭട്ടതിരി കേശവൻ നമ്പൂതിരി (ശാന്തി, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം). മക്കൾ: ഈശ്വര പ്രസാദ് (ബി.സി.എ), ശ്രീഹരി (ബി.ടെക് വിദ്യാർഥി, ഗവ. എൻജീനിയറിങ് കോളജ്, കണ്ണൂർ). പിതാവ്: ചിറ്റന്നൂർ ഏത്തക്കോട്ടില്ലത്ത് ശംഭു നമ്പൂതിരി (റിട്ട. ശാന്തി). മാതാവ്: ഇന്ദിര അന്തർജനം. സഹോദരങ്ങൾ: ശങ്കരൻ നമ്പൂതിരി (ശാന്തി, തിരുവനന്തപുരം), ധന്യ (ആലപ്പടമ്പ്), ശ്രീവിദ്യ (അധ്യാപിക, എസ്.കെ.ജി.എം.എ.യു.പി.എസ് കുമ്പളപ്പള്ളി), ദിവ്യ (അധ്യാപിക, ജി.യു.പി.എസ്. പുറച്ചേരി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറുതാഴം തറവാട്ടു പറമ്പിൽ.