കൂത്തുപറമ്പ്: പാട്യംകൊട്ടയോടി വാച്ചാലിസദനിൽ പി.വി. രാഘവൻ മാസ്റ്റർ (84) ദുബൈയിൽ നിര്യാതനായി. കൂത്തുപറമ്പ് ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ രതീദേവി. മകൻ: ഡോ. ആർ. മനോജ് (ആസ്റ്റർ ക്ലിനിക് അജ്മാൻ യു.എ.ഇ, മുൻ പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രഫസർ കണ്ണൂർ മെഡിക്കൽ കോളജ്). മരുമകൾ: ഡോ. ദിവ്യ സേതു (ജബാൽ സിന മെഡിക്കൽ സെന്റർ അജ്മാൻ യു.എ.ഇ). സഹോദരങ്ങൾ: കൗസല്യ (പത്തായക്കുന്ന്), രാജു (കൊട്ടയോടി), പരേതരായ സുഗന്ധ (ചെണ്ടയാട്), അംബുജാക്ഷി (കൊട്ടയോടി). സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.