തളിപ്പറമ്പ: പട്ടുവം പറപ്പൂലിലെ പാലങ്ങാട്ട് വീട്ടിൽ രാഘവൻ നമ്പ്യാർ (85) നിര്യാതനായി. പട്ടുവം ഗ്രാമപഞ്ചായത്ത് മുൻ മെംബറാണ്. സി.എം.പി തളിപ്പറമ്പ ഏരിയ കമ്മിറ്റി മെംബറും തളിപ്പറമ്പ് അർബൻ കോ- ഓപറേറ്റിവ് സൊസൈറ്റി മുൻ ഡയറക്ടറുമാണ്. ഭാര്യ: പി.സി. ഓമന. മക്കൾ: വിനോദ് കുമാർ (ബി.എസ്.എൻ.എൽ, ധർമശാല - എക്സ് എയർ ഫോഴ്സ്), ജയ. മരുമക്കൾ: മുരളി (വടക്കാഞ്ചേരി), ആശ (അരിമ്പ്ര). സഹോദരങ്ങൾ: ദേവി, നാരായണി (കീച്ചേരി), നാരായണൻ, ദാമോദരൻ (മോറാഴ), പരേതരായ മാധവിയമ്മ, ബാലൻ മാസ്റ്റർ, ജാനകിയമ്മ, കമലാക്ഷി. സംസ്കാരം ഞായറാഴ്ച പറപ്പൂലിലെ സമുദായ ശ്മശാനത്തിൽ.