തളിപ്പറമ്പ്: കടമ്പേരി ചുഴലിഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുന്നുമ്മൽ കോടി വീട്ടിൽ ദേവകി മാരസ്യാർ (90) നിര്യാതയായി. ഭർത്താവ്: പുതുക്കുടി കണ്ണമാരാർ (വാദ്യകലാകാരൻ, പഴയകാല നാടക നടൻ). മക്കൾ: തങ്കമണി (എരമം), ജയശ്രീ, ഗീത (ഇരുവരും കടമ്പേരി). മരുമക്കൾ: രാഘവമാരാർ (എരമം), പി. ബാലകൃഷ്ണ മാരാർ (കടമ്പേരി), പരേതനായ കുഞ്ഞികൃഷ്ണ മാരാർ. സഹോദരങ്ങൾ: രുക്മിണി (ചെറുകുന്ന്), ഗോവിന്ദൻ (ചെറുവത്തൂർ), നാരായണൻ (കാഞ്ഞിരങ്ങാട്), പരമേശ്വരൻ, പരേതരായ കല്യാണി (മലപ്പട്ടം), കൃഷ്ണൻ (കാവുമ്പായി). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കടമ്പേരി പൊതുശ്മശാനത്തിൽ.