പള്ളിപ്രം: സി.പി.എം മുൻ അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം അരിങ്ങളയൻ രാഘവൻ (72) നിര്യാതനായി. പരേതരായ കണ്ണന്റെയും ദേവകിയുടെയും മകനാണ്. സി.പി.എം വലിയന്നൂർ ലോക്കൽ സെക്രട്ടറി, വലിയന്നൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പി.കെ.എസ് അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, എടക്കാട് ലെതർ വർക്കേഴ്സ് ഇൻഡസ്ട്രിയൽ സൊസൈറ്റി പ്രസിഡന്റ്, കെ.എസ്.കെ.ടി.യു അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം, വലിയന്നൂർ വില്ലേജ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദിനേശ് ബീഡി വലിയന്നൂർ സഹകരണ സംഘത്തിൽ മേസ്തിരിയായിരുന്നു. നിലവിൽ സി.പി.എം പള്ളിപ്രം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: വനജ. മക്കൾ: ഷിൻജ (ചൊവ്വ കോഓപറേറ്റിവ് റൂറൽ ബാങ്ക്), ജിനീഷ്. മരുമകൻ: സേതുനാഥ്. സഹോദരി: ലളിത. ഞായറാഴ്ച രാവിലെ എട്ടു മുതൽ 10 വരെ ഇരിണാവിലെ വീട്ടിലും 10.30 മുതൽ 12 മണിവരെ പള്ളിപ്രത്തും പൊതുദർശനം. 12ന് പയ്യാമ്പലത്ത് സംസ്കാരം.