കിഴുന്നപ്പാറ: ത്രിവേണിയിൽ പരേതനായ പി. കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കെ. ഭാർഗവി ടീച്ചർ (82) നിര്യാതയായി. കിഴുന്ന സൗത്ത് യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. പരേതരായ പെരുമ്പട കുഞ്ഞിക്കണ്ണന്റെയും പരിയാലി രോഹിണിയുടെയും മകളാണ്. മക്കൾ: സിന്ധു, യമുന, ഡോ. ബീന (ഗൈനക്കോളജിസ്റ്റ്, ധനലക്ഷ്മി ഹോസ്പിറ്റൽ, കണ്ണൂർ). മരുമക്കൾ: സജിത്ത് (ബിസിനസ്), ദയാനന്ദൻ (റിട്ട. എയർ ഫോഴ്സ്), ഡോ. ഉമേശൻ (കാർഡിയോളജിസ്റ്റ്, മിംസ്, കണ്ണൂർ). സഹോദരങ്ങൾ: നളിനി, സുരേന്ദ്രൻ, പരേതനായ രവീന്ദ്രൻ. മൃതദേഹം ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ കിഴുന്നപ്പാറ ത്രിവേണിയിലും, 10ന് കക്കാട് ഡോ. ബീനയുടെ വസതിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 12.30ന് പയ്യാമ്പലത്ത്.