കോഴിക്കോട്: നടക്കാവ് പണിക്കർ റോഡിൽ തട്ടിൽ ചേറ്റുപുഴക്കാരൻ സി.എം. മാത്യു (87) നിര്യാതനായി. സി.എം. മാത്യു കമ്പനി ചെയർമാൻ, സി.വൈ.എം.എ സ്ഥാപക പ്രസിഡന്റ്, അമലാപുരി ചിറ്റ്സ് മുൻ മാനേജിങ് ഡയറക്ടർ, റോട്ടറി കാലിക്കറ്റ് സെൻട്രൽ സ്ഥാപക മെംബർ, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് മുൻ വൈസ് പ്രസിഡന്റ്, മലബാർ ചേംബർ ഓഫ് കോമേഴ്സ് സ്ഥാപക അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപകാംഗം, ഐസ് കമ്മിറ്റി ഓണേഴ്സ് ജില്ല പ്രസിഡന്റ്, വാർത്തക മണ്ഡലം കോഴിക്കോട് ജില്ല സ്ഥാപകാംഗം, കരുണ ചാരിറ്റബ്ൾ ട്രസ്റ്റ് മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൻസി മാത്യു എരിഞ്ഞേരി. മക്കൾ: അന്ന ജോസ്, അനിൽ മാത്യു, ജോൺ മാത്യു. മരുമക്കൾ: ജോസ് ജോൺ ഇരിഞ്ഞാലക്കുട കണ്ടംകുളത്തി, നൊമിത അനിൽ കോളിയോട്ട് വളപ്പിൽ, സുമി ജോൺ ചിറ്റേഴത്ത്. സഹോദരങ്ങൾ: സി.എം. പോൾ, പരേതരായ മേരി മാത്യു മണ്ണുമ്മൽ കണ്ടശാംക്കടവ്, റോസി ജേക്കബ് തെക്കേക്കര, ബേബി ജോസ് മൊയലൻ, സി.എം. ജോയ്. സംസ്കാരം ഞായറാഴ്ച 2.30ന് സ്വവസതിയിൽനിന്ന് അശോകപുരം ഉണ്ണിമിശിഹ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ നടക്കും.