കോഴിക്കോട്: കല്ലായി ഡാനിഷ് ടിമ്പേഴ്സ് ഉടമ കല്യാണതോപ്പ് കെ.ടി. അസ്സൻ കോയ (അസ്സു-64) പന്നിയങ്കര - തിരുവണ്ണൂർ റോഡിലെ ഷംശാദ് വസതിയിൽ നിര്യാതനായി. പരേതരായ സ്രാങ്കിന്റകം കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും മൊയ്തീൻ വീട്ടിൽ ഇമ്പിച്ചാമിനബിയുടെയും മകനാണ്. ഭാര്യ: കത്യസൻ വീട് ഷംശാദ്. മക്കൾ: ഡാനിഷ് (ദുബൈ), യാമിൻ (ബംഗളൂരു), ആമിന, ദുറ (ദമ്മാം). മരുമക്കൾ: ഫർസാൻ കോയമരക്കാരകം, അഹമ്മദ് സീതിമരക്കാരകം (ദമ്മാം), കുഞ്ഞു മുതിരപറമ്പ്, റാണിയ കല്യാണം വീട്. സഹോദരങ്ങൾ: മൊയ്തീൻ വീട് ബഷീർ, ആയിശബി, കദീശബി, ഇമ്പിച്ചി പാത്തുമ, സൈനബി, പരേതരായ കെ.ടി. ഗഫൂർ, മറിയംബി.