പഴയങ്ങാടി: താവം പള്ളിക്കര സ്വദേശിയും കണ്ണൂർ തയ്യിൽ താമസക്കാരനുമായ പുന്നക്കൽ അബൂബക്കർ ഹാജി (82) നിര്യാതനായി. എ.കെ.എം ട്രേഡിങ് കമ്പനി പാർട്ണറാണ്. ഭാര്യ: കെ.പി. സാഹിദ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് (പാർട്ണർ, എ.കെ.എം ട്രേഡിങ് കമ്പനി), ആയിഷ, സുബൈദ, ഉമ്മുകുൽസു, ജമീല, റസിയ, സമദ്, പരേതരായ ഇബ്രാഹിം കുട്ടി, റാബിയ, ഫാത്തിമ, ഹംസ, ഉമ്മർ, സൈനബ, ഖദീജ, മുജീബ്.