എളയാവൂർ: വിദ്യാപോഷിണി വായനശാലക്ക് സമീപം ശ്രീ സായി ഭവനത്തിൽ കെ.കെ. സുധാകരൻ നമ്പ്യാർ (74) നിര്യാതനായി. ദീർഘകാലം ബെല്ലാരിയിൽ സായ് ബാബ കഫെ ഉടമയായിരുന്നു. ഭാര്യ: സി. നളിനി (കാഞ്ഞങ്ങാട്). മക്കൾ: ഡോ. സൂരജ് സുധാകരൻ നമ്പ്യാർ (കാഞ്ഞങ്ങാട്), ഡോ. സുജയ് സുധാകരൻ നമ്പ്യാർ (ചൊവ്വ). മരുമക്കൾ: വിദ്യാ സൂരജ് (അധ്യാപിക, ദുർഗ ഹൈസ്കൂൾ കാഞ്ഞങ്ങാട്), ഡോ. ശാരിക സുജയ് (അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്). സഹോദരങ്ങൾ: സരോജിനി അമ്മ (പാച്ചപൊയ്ക), പത്മിനി (എളയാവൂർ), രവീന്ദ്രൻ, മൃദുല കുമാരി (ഇരുവരും പൊതുവച്ചേരി), പരേതനായ കരുണാകരൻ നമ്പ്യാർ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.