പയ്യന്നൂർ: ദേശീയ ചെസ് താരവും സംസ്ഥാന ചെസ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗവും കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ സെക്രട്ടറിയുമായ പയ്യന്നൂർ അന്നൂരിലെ വി.വി. ബാലറാം (68) നിര്യാതനായി. പയ്യന്നൂരിൽ അഞ്ചു തവണ നടന്ന അന്തർദേശീയ നാഷനൽ ഫിദെ ചെസ് ചാമ്പ്യൻഷിപ്പിന്റെ ജനറൽ കൺവീനറായിരുന്നു. മികച്ച ചെസ് മത്സര സംഘാടകനും നിരവധി ശിഷ്യസമ്പത്തുള്ള ചെസ് പരിശീലകനുമാണ്. സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലെ മുൻനിര സ്ഥാനക്കാരനായിരുന്നു. നിരവധി തവണ ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്തിട്ടുണ്ട്. ഭാര്യ: വി. സുധ. മക്കൾ: ജയറാം (ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് എക്സിക്യൂട്ടിവ് എൻജിനീയർ ട്രിച്ചി), സീത ലക്ഷ്മി (പുണെ). മരുമക്കൾ: നീതു (എറണാകുളം), ലിജിത്ത് (എൻജിനീയർ, പുണെ). സഹോദരങ്ങൾ: മുരളീധരൻ (കോഴിക്കോട്), സുരേന്ദ്രൻ (കോൺട്രാക്ടർ), ബാബു (തിരുവനന്തപുരം), ശ്യാമള (അധ്യാപിക, ചെറുവത്തൂർ), പരേതനായ മോഹനൻ. പരേതരായ കണ്ണോത്ത് ചിന്ന നാരായണന്റെയും നാരായണി അമ്മയുടെയും മകനാണ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കേളോത്ത് സമുദായ ശ്മശാനത്തിൽ.