പയ്യന്നൂർ: മാവിച്ചേരിയിലെ തണ്ട്രായി നാരായണൻ (75) നിര്യാതനായി. പരേതരായ മാണിക്കത്തിന്റെയും കുഞ്ഞമ്പുവിനാരായണന്റെയും മകനാണ്. ഭാര്യ: ടി. സാവിത്രി. മക്കൾ: സജിൻ (സൗദി അറേബ്യ), സീന (പുഞ്ചക്കാട്). മരുമകൻ: സുധീഷ് (സി.പി.എം പുഞ്ചക്കാട് കിഴക്ക് ബ്രാഞ്ച് മെംബർ). സഹോദരങ്ങൾ: അച്യുതൻ, വിശ്വനാഥൻ (പയ്യന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം, പ്രസിഡന്റ് നാഷനൽ കോളജ്), ശാന്ത (വെങ്ങര), കാർത്ത്യായനി, ചന്ദ്രമതി, പരേതനായ രാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാവിച്ചേരിയിൽ.