ചാത്തമംഗലം: പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. പ്രഫസറുമായ ഡോ. ഉമ്മര്‍ പാറയില്‍ (68) നിര്യാതനായി. കെ.എം.സി.ടി മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവിയാണ്. കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും സൗദി അറേബ്യയിൽ ജിദ്ദയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആമിന. പിതാവ്: പരേതനായ പാറയില്‍ വീരാവുണ്ണി മാസ്റ്റര്‍. മാതാവ്: പരേതയായ പാത്തുമ്മ. മക്കള്‍: ഡോ. ജസ്ന, ഡോ. ഫായിസ. മരുമക്കള്‍: മാസിന് (ജിദ്ദ), ഡോ. ത്വാഹ. സഹോദരങ്ങള്‍: മുഹമ്മദലി മാസ്റ്റര്‍, നഫീസ, ഹലീമ, സുലൈഖ, ഉസ്മാന് (ദമ്മാം), പരേതരായ കുഞ്ഞയമ്മു (മുൻ അധ്യാപകൻ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്), വീക്കുട്ടി, സൈതാലി, സാറ, അബൂബക്കര്‍. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കളൻ തോട് ജുമാമസ്ജിദില്‍.