പൊന്നാനി: പൊന്നാനി തൃക്കാവ് സ്വദേശി സുൽഫിയ മൻസിലിൽ പ്രഫ. കെ.എ. അബ്ദുൽ ഖാദർ (89) ജിദ്ദയിൽ നിര്യാതനായി. എം.ഇ.എസ് പൊന്നാനി കോളജ് മുൻ വൈസ് പ്രിൻസിപ്പൽ ആയിരുന്നു. ശേഷം ദുബൈ കസ്റ്റംസിൽ സീനിയർ റിസർച്ചർ ആയി ജോലി ചെയ്തിരുന്നു. കുറച്ചുനാളുകളായി സന്ദർശന വിസയിൽ ജിദ്ദയിലുള്ള മകന്റെ കൂടെ താമസിച്ചുവരുകയായിരുന്നു. പരേതരായ അബ്ദുറഹ്മാൻ കുട്ടി ഹാജി, ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ഫൗസി, മുഹമ്മദ് മുസമ്മിൽ, സുൽഫിയ (മൂവരും ജിദ്ദ), അബ്ദുൽ മുസവ്വിർ, മരുമക്കൾ: തസ്നീം അലി, എ.എം. അഷ്റഫ്, സബ്രീന സുബൈർ. മയ്യിത്ത് ചൊവ്വാഴ്ച സുബ്ഹി നമസ്കാര ശേഷം ജിദ്ദ അൽ ഫൈഹ മഖ്ബറ റഹ്മയിൽ ഖബറടക്കും.