താമരശ്ശേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പുതുപ്പാടി മലോറം നെരൂക്കും ചാലിൽ പുത്തലത്ത് അബ്ദുൽ സലാം (46) മരിച്ചു. 24ന് വൈകീട്ട് നാലരയോടെ പുല്ലാഞ്ഞിമേട്-കിനാലൂർ എസ്റ്റേറ്റ് റോഡിൽ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: റുക്കിയ. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: അബ്ദുസ്സമദ്, അബ്ദുറഹൂഫ്, ഫിദ ഫാത്തിമ, ഹുദാ ഫാത്തിമ.