കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മാടത്തുമ്മൽ താമസിക്കും അരയന്റ പറമ്പിൽ കുട്ടി മോൻ (53) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ഷിഞ്ചു. മക്കൾ: സുജിത്ത്, ജിജിത്ത്, പ്രജിത്ത്. സഹോദരങ്ങൾ: ചന്ദ്രൻ, ചന്ദിക , രതി, പുഷ്പരാജൻ, സന്തോഷ്.