ഉള്ള്യേരി: സംസ്ഥാന പാതയില്‍ ഉള്ള്യേരി പത്തൊമ്പതിന് സമീപം ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി പത്തൊമ്പതിലെ അയ്യപ്പന്‍കണ്ടി അരവിന്ദന് - അനിത ദമ്പതികളുടെ ഏക മകൻ ആദര്‍ശ് (24 -കണ്ണാപ്പു) ആണ് മരിച്ചത്. പൊയിൽ താഴെ സ്വകാര്യ ക്ലിനിക്കിന് മുന്‍വശം ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഉളേള്യരി - കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ആദര്‍ശ്. ജോലി കഴിഞ്ഞശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാട്ടുകാര്‍ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.