ഫറോക്ക്: കുവൈത്തിൽ പ്രഭാതസവാരിക്കിടെ ചെറുവണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തടത്തിൽ വീട്ടിൽ ജയ്പാൽ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഭാര്യയോടൊപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാൽമിയ പാർക്കിൽ നടക്കാൻ ഇറങ്ങിയതായിരുന്നു. നടത്തം തുടരുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീണ ജയ്പാലിനെ ഭാര്യയും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് മുബാറക് അൽ കബീർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എൻ.സി.ആർ കമ്പനിയിൽ സീനിയർ എൻജിനീയറായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: രേഖ ജയ്പാൽ (അധ്യാപിക, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, കുവൈത്ത്). മക്കൾ: ആദിത്യ ജയ്പാൽ (കാനഡ), മായ ജയ്പാൽ (വിദ്യാർഥിനി, ബംഗളൂരു). മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.