മാഹി: ചെന്നൈ ചെങ്കൽപ്പേട്ടിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മാഹി പന്തക്കൽ സ്വദേശിയായ യുവാവ് മരിച്ചു. ചെങ്കൽപ്പേട്ട ഐ.ടി കമ്പനിയിലെ ജീവനക്കാരൻ പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയാണ് (19) മരിച്ചത്. ഞായറാഴ്ച രാത്രി 10 നായിരുന്നു അപകടം. ഏറെക്കാലമായി ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം. ഞായറാഴ്ച കമ്പനി അവധിയായതിനാൽ താമസസ്ഥലത്തുനിന്ന് ബൈക്കിൽ സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ചെങ്കൽപേട്ടിൽ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ഹരി സംഭവസ്ഥലത്ത് മരിച്ചു. കാലിന് പരിക്കേറ്റ സുഹൃത്ത് തഞ്ചാവൂർ സ്വദേശി അമർനാഥിനെ (23) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തക്കൽ നമ്പ്യാർ വീട്ടിൽ സത്യഭാമയുടെയും ലോറി ഡ്രൈവർ ശേഖറിന്റെയും മകനാണ്. സഹോദരൻ: വിഷ്ണു.