നീലേശ്വരം: ടിപ്പർ ലോറി ഡ്രൈവറെ വീടിന്റെ ചായിപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരോൽ വള്ളിക്കുന്ന് സ്വദേശിയും ചായ്യോത്ത് ഇടിച്ചുടിതട്ടിൽ താമസക്കാരനുമായ രാജേഷിനെയാണ് (42) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഓട്ടോഡ്രൈവറായിരുന്ന സുകുമാരൻ- രാജി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിൻസി. മകൾ: മന്ത്ര. സഹോദരങ്ങൾ: ശാലിനി, രജനി.