പയ്യന്നൂർ: ദീർഘകാലം പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായിരുന്ന ഏച്ചിലാം വയലിലെ അച്ചുവീട്ടിൽ കുഞ്ഞപ്പൻ (90) നിര്യാതനായി. ആർ.എസ്.എസ് മുൻ പയ്യന്നൂർ താലൂക്ക് സംഘചാലക്, ജില്ല സമ്പർക്ക പ്രമുഖ് എന്നീ പദവികൾ വഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കുശേഷം സംഘ് പ്രസിദ്ധീകരണമായ കേസരി വാരികയുടെ പ്രചാരകനായി. ഭാര്യ: ഇ. ചന്ദ്രിക. മക്കൾ: മുരളീകൃഷ്ണൻ, (സംസ്കൃതാധ്യാപകൻ അഗസ്ത്യ ഗുരുകുലം), ശ്രീദേവി, രഘുനാഥൻ (എൻജിനീയർ ഐ.ടി.ഐ കഞ്ചിക്കോട്), രാധാമണി (ആസ്ത്രേലിയ), ഭരതൻ, ധനഞ്ജയൻ, ലക്ഷ്മണൻ (അധ്യാപകൻ). മരുമക്കൾ: മീനാകുമാരി, ശ്രേയാരാം, നവ്യ. സഹോദരങ്ങൾ: ശേഖര പൊതുവാൾ, കൃഷ്ണ പൊതുവാൾ, കാർത്യായനി അമ്മ ബാല പൊതുവാൾ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്