ഇരിട്ടി: പടിയൂർ ആനന്ദഭവനിലെ പി.കെ. ലക്ഷ്മി (80) നിര്യാതയായി. പടിയൂർ എസ്.എൻ.എ യു.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ അനന്തൻ (റിട്ട. അധ്യാപകൻ, എസ്.എൻ.എ യു.പി സ്കൂൾ, പടിയൂർ). മക്കൾ: പി.കെ. ചന്ദ്രൻ (റിട്ട. ഓവർസിയർ, പി.ഡബ്ല്യു.ഡി), പി.കെ. ഗീത (റിട്ട. അധ്യാപിക, എസ്.എൻ.എ യു.പി സ്കൂൾ, പടിയൂർ), പി.കെ. ലത (ബംഗളൂരു). മരുമക്കൾ: അജിത, പി. രാജൻ (റിട്ട. അധ്യാപകൻ, എസ്.എൻ.എ യു.പി സ്കൂൾ, പടിയൂർ), ചന്ദ്രൻ (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്).