പണിക്കോട്ടി റോഡ്: പരേതനായ പാറക്കൽ ശങ്കരൻ നമ്പ്യാരുടെയും പുത്തമ്പുരയിൽ ലക്ഷ്മി അമ്മയുടെയും മകൻ പി.പി. കുഞ്ഞിക്കേളു മാസ്റ്റർ (73) നിര്യാതനായി. മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ റിട്ട. അധ്യാപകൻ, ഡി.സി.സി അംഗം, വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, വടകര ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, ഡി.കെ.ടി.എഫ് ബ്ലോക്ക് പ്രസിഡന്റ്, നരിപ്പറ്റ നോർത്ത് എൽ.പി സ്കൂൾ മാനേജർ, വില്യാപ്പള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ലോകനാർകാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നിർമല (വെള്ളിയൂർ). മക്കൾ: നികേഷ് (ഖത്തർ), നിഖില (അധ്യാപിക, ഇരിങ്ങൽ നോർത്ത് എൽ.പി സ്കൂൾ). മരുമക്കൾ: രേഖ (ആവള), വിവേക് (ഇരിങ്ങൽ). സഹോദരങ്ങൾ: പി. ബാലകൃഷ്ണക്കുറുപ്പ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ), പി. കുഞ്ഞിരാമൻ (റിട്ട. എ.ഇ.ഒ, തോടന്നൂർ), പരേതരായ ദിവാകരൻ, രവീന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പണിക്കോട്ടി റോഡിലെ പുത്തമ്പുരയിൽ വീട്ടുവളപ്പിൽ.