ചിറ്റൂർ: യുവാവിനെ റോഡരികിലെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റൂർ കേണംപ്പുള്ളി സ്വദേശി ഗംഗാധരന്റെ മകൻ ജസ്വന്താണ് (32) മരിച്ചത്. ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് കച്ചേരിമേട് കേണംപ്പുള്ളി റോഡിലെ വളവിനരികിലെ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. ജസ്വന്തിന്റെ ശരീരത്തിനു മുകളിൽ ബൈക്ക് കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. വളവിൽ ബൈക്ക് നിയന്ത്രണംവിട്ട് വീണതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: ശശികല. സഹോദരി: ജിൻസി. മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.