ആലത്തൂർ: ഉറക്കത്തിൽ അവശനിലയിലായ വിദ്യാർഥി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തോണിപ്പാടം നെല്ലിപ്പാടത്ത് പരേതനായ കുഞ്ചപ്പുവിന്റെ (കണ്ണൻ) മകൻ അഭിജിത്താണ് (14) മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ അഭിജിത്ത് ബുധനാഴ്ച പുലർച്ച 1.30ഓടെയാണ് അവശനിലയിലായത്. കാവശ്ശേരി കെ.സി.പി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിന് ബുധനാഴ്ച അവധി നൽകി. ആലത്തൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് അഞ്ചുമണിയോടെ അത്തിപ്പൊറ്റ ഗായത്രീതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: ജയന്തി. സഹോദരൻ: അഭിനേക്.