പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തങ്ങൾപടി 310 ബീച്ച് റോഡിൽ പരേതനായ കൂരിപ്പറമ്പിൽ രവിയുടെ മകൻ ഹൃദയ് (29) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മാതാവ്: അമ്മിണി. സഹോദരിമാർ: ശരണ്യ, ഹിരണ്യ.