പാലേരി: കട്ടിങ് മെഷീനിൽനിന്ന് മുറിവേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയിൽ മീത്തൽ ഷിജു (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോൺക്രീറ്റ് പണിക്കിടെ പലക കട്ട് ചെയ്യുമ്പോൾ കട്ടിങ് മെഷീനിൽനിന്ന് മുറിവേൽക്കുകയായിരുന്നു. വലതുകാലിന്റെ തുടയിലും കൈക്കും ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം. പിതാവ്: പരേതനായ ബാലൻ. മാതാവ്: രാധ. സഹോദരി: ഷീജ (കന്നാട്ടി). സഞ്ചയനം ഞായറാഴ്ച.