പട്ടിക്കാട്: പിതാവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മകനും മരിച്ചു. കീഴാറ്റൂർ ആക്കപ്പറമ്പ് കൂരിക്കുന്നിലെ ഐശ്വര്യയിൽ സുധീഷ് (42) വ്യാഴാഴ്ച പുലർച്ചെ 3.30നാണ് മരിച്ചത്. സുധീഷിന്റെ പിതാവ് അരവിന്ദാക്ഷൻ നായർ (78) ബുധനാഴ്ച രാവിലെ ഏഴോടെയാണ് മരിച്ചത്.
അർബുദബാധിതനായി ഐ.സി.യുവിലായിരുന്ന സുധീഷ് പിതാവിന്റെ മരണ വിവരം അറിഞ്ഞിരുന്നില്ല.
അജയകുമാരിയാണ് സുധീഷിന്റെ മാതാവ്. ഭാര്യ: തുളസി. മകൻ: ആർജവ്. സഹോദരി: സുജ.