തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് സമീപം കോഹിനൂർ ‘അനുശ്രീ’യിൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ദീർഘകാലം ദേശാഭിമാനി ഡൽഹി ബ്യൂറോയിൽ ടെലി പ്രിന്റർ ഓപറേറ്ററും പ്രൂഫ് റീഡറുമായിരുന്നു. തൃശൂർ കുട്ടനെല്ലൂർ സ്വദേശിയാണ്. ഭാര്യ: വിജയലക്ഷ്മി (റിട്ട. പൂൾ ഓഫിസർ, കാലിക്കറ്റ് സർവകലാശാല). മകൻ: അനൂപ് ഉണ്ണികൃഷ്ണൻ (സൗണ്ട് റിക്കാർഡിസ്റ്റ്, റേഡിയോ സീ യു, കാലിക്കറ്റ് സർവകലാശാല). പരേതരായ ശേഖര വാര്യരുടെയും കിഴക്കേപ്പാട്ട് വാരിയത്ത് മാധവി വാരസ്യാരുടെയും മകനാണ്. സഹോദരങ്ങൾ: വിലാസിനി വാരസ്യാർ, ചന്ദ്രിക വാരസ്യാർ, രുദ്രൻ വാരിയർ, ചന്ദ്രൻ വാരിയർ, പരേതനായ ശ്രീകുമാർ വാര്യർ.