മഞ്ചേരി: നാട്ടിലേക്കു വരുന്നതിനായി താമസസ്ഥലത്തുനിന്ന് ഇറങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മഞ്ചേരി സ്വദേശി ജിദ്ദയിൽ മരിച്ചു. ജിദ്ദ ബാബ് മക്കയിൽ ജോലി ചെയ്തിരുന്ന മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് അബ്ദുൽ റഹ്മാനാണ് (56) മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് ടിക്കറ്റെടുത്തിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് ഷറഫിയ്യയിലെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഹാജിറ (ചെമ്മങ്കടവ്). മകൾ: ഫാത്തിമ ഷിഫാന.
പിതാവ്: പൂഴിക്കുത്ത് കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പു). മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഫസലുറഹ്മാൻ (കസാഖ്സ്താൻ), നസീറ, ജസീന, റജീന.