തലശ്ശേരി: സി.പി.എം മുൻ തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വി.എം. വേലായുധൻ നമ്പ്യാരുടെ ഭാര്യ സി.പി. ശാന്തകുമാരി ടീച്ചർ (76) നിര്യാതയായി. കോഴൂർ യു.പി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: സി.പി. വിനോദ് (തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി), സി.പി. പ്രമോദ് (ഇന്റേണൽ ഓഡിറ്റർ, കതിരൂർ സർവിസ് സഹകരണ ബാങ്ക്), സി.പി. വിദ്യ. മരുമക്കൾ: സിതാര പോൾ (ഡെപ്യൂട്ടി റെസിഡന്റ് എഡിറ്റർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്), പി. ശ്രീജ രാജ് (അധ്യാപിക, കതിരൂർ ഈസ്റ്റ് എൽ.പി സ്കൂൾ), ടി.എ. രാജേഷ് (അൽ സയർ ഗ്രൂപ് ഓഫ് കമ്പനീസ്, കുവൈത്ത്). സഹോദരങ്ങൾ: സി.പി. മീറാഭായി, ഹരീന്ദ്രൻ, സരള, കൃഷ്ണ കുമാരി, ദിനേശൻ, വേണുഗോപാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പന്തക്കപ്പാറ വാതക ശ്മശാനത്തിൽ.