പെരിന്തൽമണ്ണ: പാതായ്ക്കരയിലെ പരേതനായ പരിയാരത്ത് നാരായണൻ നായരുടെ മകൻ സുന്ദരൻ (69) നിര്യാതനായി. കൊച്ചിൻ റിഫൈനറിയിലെ മുൻ ഉദ്യോഗസ്ഥനാണ്. ഇപ്പോൾ കാറൽമണ്ണയിലാണ് താമസം. ഭാര്യ: ഉഷ അത്തിപ്പറ്റ (റിട്ട. സൂപ്രണ്ട്, സെൻട്രൽ എക്സൈസ്).
മക്കൾ: സ്വപ്ന (ദുബൈ), ശാരിക (ഇൻഫോപാർക്ക്, കൊച്ചി). മരുമക്കൾ: പ്രദീപ് ആനമങ്ങാട് (ദുബൈ), വിനീത് ശ്രീശൈലം (ആലിപ്പറമ്പ്). സഹോദരങ്ങൾ: വാസുദേവൻ, ദാക്ഷായണി, സുലോചന, സുകുമാരി, രമണി, പരേതരായ പാറുക്കുട്ടി അമ്മ, ശ്രീധരൻ. കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് സഹോദരീ പുത്രനാണ്.
മൃതദേഹം സംസ്കാരത്തിനായി ശനിയാഴ്ച രാവിലെ 11ന് കാറൽമണ്ണയിലെ വീട്ടിൽനിന്നെടുക്കും. തിരുവില്വാമല ഐവർമഠത്തിലാണ് സംസ്കാരം.