ചങ്ങരംകുളം: ജമാഅത്തെ ഇസ്ലാമി അംഗവും ചങ്ങരംകുളത്തെ ആദ്യകാല ഡോക്ടറുമായ മാടമ്പിശ്ശേരി സൈനുദ്ദീൻ കുഞ്ഞു (81) നിര്യാതനായി. ചങ്ങരംകുളം സഫ മസ്ജിദ്, ചങ്ങരംകുളം വെൽഫെയർ സൊസൈറ്റി പലിശരഹിത നിധി തുടങ്ങിയ പൊതുവേദികളുടെ സ്ഥാപക അംഗമാണ്.
ഭാര്യ: ലൈല. മക്കൾ: ഡോ. സിറാജ്, സീനത്ത്, ശഹബാനത്ത്. മരുമക്കൾ: ഇസ്ഹാഖ്, മുഹമ്മദ് ഉമരി, നജ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് ആലങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.