വളാഞ്ചേരി: തൊഴുവാന്നൂർ മഹല്ല് മീമ്പാറയിൽ താമസിക്കുന്ന മാടപീടിയേക്കൽ അബ്ദുൽ അലി മാസ്റ്റർ (80) നിര്യാതനായി. പുത്തനത്താണി എ.എം.എൽ.പി സ്കൂൾ അറബി അധ്യാപകനായിരുന്നു.
ഭാര്യ: കുഞ്ഞാമിന (റിട്ട. അധ്യാപിക, ഗവ. വെൽഫെയർ സ്കൂൾ, ഇരിമ്പിളിയം). മക്കൾ: മുഹമ്മദ് അഷ്റഫ് (ഷാർജ), ജവഹർ സലീം, നബീല (അധ്യാപിക, എ.യു.പി സ്കൂൾ വൈലത്തൂർ), ഫെബിൻ.
മരുമക്കൾ: റംല (തിരൂർ), രേഷ്മ മുഹമ്മദ് (മണ്ണാർക്കാട്), അലി അടിപ്പാട്ട് (എം.ഡി.സി ബാങ്ക്, തിരൂർ), മുഹമ്മദ് ശമീം പൂക്കാട്ട് (പെരുമ്പിലാവ്).