ബിലാത്തിക്കുളം: ഹൗസിങ് കോളനിയിൽ പി. വിക്രമൻ (55, പൈപ്പ് ഫീൽഡ് ഗ്രൂപ് ഓഫ് കമ്പനി ജനറൽ മാനേജർ) നിര്യാതനായി. വടകര ചെറുമോത്ത് പാറയുള്ളതിൽ പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകി അമ്മയുടെയും മകനാണ്. ലയൺസ് ക്ലബ് കാലിക്കറ്റ് ബീച്ച് ചാർട്ടർ മെംബർ, പ്രസിഡന്റ്, കാബിനറ്റ് സെക്രട്ടറി, കോഴിക്കോട് എക്സ് ക്ലൂസിവ് ക്ലബ് എക്സിക്യൂട്ടിവ് മെംബർ, റോട്ടറി ക്ലബ് മെംബർ, ബിസിനസ് ക്ലബ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സോജ വിക്രമൻ. മക്കൾ: അഞ്ജന വിക്രമൻ, അഭിരാം വിക്രമൻ. സഹോദരങ്ങൾ: വനജ ഭാസ്കരൻ (എറണാകുളം), വിമല രവീന്ദ്രൻ (മദ്രാസ്), പി. വിജയൻ (എറണാകുളം), പരേതനായ വത്സരാജ്, വിനോദ് കുമാർ.