കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി ചീഫ് നഴ്സിങ് ഓഫിസർ അമ്പിളി ഭാസ്കരൻ (54) നിര്യാതയായി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ചീഫ് നഴ്സിങ് ഓഫിസർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി നഴ്സിങ് സൂപ്രണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട റാന്നി തടത്തിൽ ഭാസ്കരന്റെയും സരോജിനിയുടെയും മകളാണ്. മെഡിക്കൽ കോളജ് ഡി 38 ക്വാർട്ടേഴ്സിലായിരുന്നു താമസം. ഭർത്താവ്: വി.കെ. സുഭാഷ് (അശ്വിൻ ആർദ്ര എന്റർപ്രൈസസ്, മെഡിക്കൽ കോളജ് കാമ്പസ്). മക്കൾ: അശ്വിൻ സുഭാഷ് (ഇൻഡിഗോ എയർലൈൻസ്, കണ്ണൂർ വിമാനത്താവളം), ആർദ്ര സുഭാഷ് (പി.ജി വിദ്യാർഥിനി, ദേവഗിരി കോളജ്). സഹോദരങ്ങൾ: പരേതനായ അജി ഭാസ്കരൻ, അംബിക ഭാസ്കരൻ. തിങ്കളാഴ്ച രാവിലെ 11ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.