കൂട്ടിലങ്ങാടി: മുസ്ലിംലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്തംഗവും പെരിന്താറ്റിരി മഹല്ല് വൈസ് പ്രസിഡന്റുമായിരുന്ന തൊടുമണ്ണിൽ പടിഞ്ഞാറേതിൽ അലവി മാസ്റ്റർ (73) നിര്യാതനായി. തിരൂർ ചെമ്പ്ര എ.എം യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘പെരിന്താറ്റിരിയുടെ ചരിത്രം കാരണവൻമാരുടെ ഓർമകളിലൂടെ’ പുസ്തക രചയിതാവാണ്. ഭാര്യ: പടിഞ്ഞാറേതിൽ കദീജ (പെരിന്താറ്റിരി). മക്കൾ: മുഹമ്മദ് അഷ്റഫ് (ജിദ്ദ), നിസാർ (എടരിക്കോട് പി.കെ.എം.എച്ച്.എസ് അധ്യാപകൻ), ആയിഷ, ഹസീന. മരുമക്കൾ: ലുഖ്മാൻ (പാതിരമണ്ണ), റഷീദ് (പഴമള്ളൂർ) ഹസീന, ജിബ്നു (പാണക്കാട് ദാറുൽ ഉലൂം ഹൈസ്കൂൾ അധ്യാപിക). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പെരിന്താറ്റിരി ജുമാ മസ്ജിദിൽ.