മങ്കട: നോർത്ത് ചേരിയം ചോലശ്ശേരി അബ്ദുല്ല (കുഞ്ഞാവു ഹാജി, 90) നിര്യാതനായി. മങ്കട മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി, നോർത്ത് ചേരിയം സലഫി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, മദ്റസ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പറച്ചിക്കോട്ടിൽ ഫാത്തിമ.
മക്കൾ: ആയിഷ, മുഹമ്മദ് എന്ന വാപ്പു, സൈനബ, സെയ്താലിക്കുട്ടി, മജീദ്, ഫൈസൽ, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: അബ്ദുറസാഖ് (പടിഞ്ഞാറ്റുമുറി), കുഞ്ഞീരുമ്മ (കൂട്ടിൽ), മൈമൂന (കാളവ്), സലീന (വലമ്പൂർ), സുഹറ (അരിപ്ര), നസീഫ (അരിപ്ര), പരേതനായ അബു (പള്ളിപ്പുറം).