തൃക്കരിപ്പൂർ: ആദ്യകാല ഫുട്ബാൾ താരം ട്രെയിൻ തട്ടി മരിച്ചു. തടിയൻ കൊവ്വൽ കൊയത്തൂരിൽ താമസിക്കുന്ന പടന്ന സ്വദേശി എ.ടി. രാമചന്ദ്രനെയാണ് (58) ഇന്നലെ രാത്രി ഉദിനൂർ റെയിൽവേ ഗേറ്റിന് വടക്കുഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. പരേതരായ തളിയിൽ കൃഷ്ണണന്റെയും ഇ. മാധവിയുടെയും മകനാണ്. ഭാര്യ: സജിത. മക്കൾ: സാന്ദ്ര, സഞ്ജന. സഹോദരങ്ങൾ: ഭാസ്കരൻ, ഇന്ദ്ര ബാലൻ, മോഹനൻ (ജി.വി രാജ ഫുട്ബാൾ അവാർഡ് ജേതാവ്), മനോഹരൻ, പരേതനായ നാരായണൻ.