കാഞ്ഞങ്ങാട്: കുറ്റിക്കോൽ വട്ടംതട്ട മുതിരവളപ്പിൽ താമസിക്കുന്ന കരിവെള്ളൂർ ഓണക്കുന്ന് മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്തെ പി. ജാനകി (90) നിര്യാതയായി. ഓണക്കുന്നിലെ പരേതനായ കെ.വി. കുഞ്ഞമ്പുവിന്റെ ഭാര്യയാണ്. മക്കൾ: പി. ബാലകൃഷ്ണൻ, രത്നാകരൻ, രോഹിണി, ശാരദ, ഗോപിനാഥൻ, പ്രസന്ന. മരുമക്കൾ: കെ.വി. തങ്കം, സുശീല, കുമാരൻ, ബാലൻ, ജ്യോതി, സുകുമാരൻ. സഹോദരങ്ങൾ: ചോയിച്ചി, അമ്പു (കോടോത്ത്), കണ്ണൻ (കോടോത്ത്), കുഞ്ഞിരാമൻ (കോടോത്ത്), നാരായണൻ (പുല്ലൂർ).