തൃക്കരിപ്പൂർ: വൾവക്കാട് പൂവളപ്പിലെ എ.ജി. അബ്ദുറഹ്മാൻ ഹാജി (75) നിര്യാതനായി. ദീർഘകാലം സിംഗപ്പൂരിൽ പ്രവാസിയായിരുന്നു. പൂവളപ്പ് പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് വഴിയൊരുക്കാൻ മുൻകൈയെടുത്തു. ഭാര്യ: കെ. നഫീസ. മക്കൾ: അബ്ദുൽ ഷുക്കൂർ (അധ്യാപകൻ, ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂൾ, കാസർകോട്), ഷുഹൈബ്, ഷഫീക് (ഇരുവരും ദുബൈ). മരുമക്കൾ: സീനത്ത് കരോളം, ജുവൈരിയ മണിയനോടി, റാഫിയ വെള്ളാപ്പ്. സഹോദരങ്ങൾ: ശാഹുൽ ഹമീദ്, സഫിയ.