കണ്ണപുരം: കൊറ്റ്യാൽ തറവാട് കാരണവരും കാരങ്കാവ് അടിച്ചുതളിക്കാരനുമായ ഇടക്കേപ്പുറം പൊന്നച്ചി കൊവ്വലിന് സമീപത്തെ കൊറ്റ്യാൽ കണ്ണൻ (99) നിര്യാതനായി. കണ്ണപുരം പൂമാലക്കാവ് കഴകം കമ്മിറ്റി ഇദ്ദേഹത്തെ ക്ഷേത്രസേവാ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഭാര്യ: കാക്കാടി ശാരദ. മക്കൾ: വനജ, ജയകൃഷ്ണൻ (ലൈബ്രേറിയൻ, കണ്ണപുരം പഞ്ചായത്ത്), രഞ്ജിത്ത് (ടെയ് ലർ - മടക്കര), രാജേഷ് (ഓടിപ്പുറം). മരുമക്കൾ: ഷോമ (കുറ്റിക്കോൽ), ശൈലജ (കവിണിശ്ശേരി).