ബാലുശ്ശേരി: വൈകുണ്ഠം കുന്നുമ്മൽ രാം വിഹാറിൽ താമസിക്കും പരേതനായ പൊന്നരംതെരു ചേനാട്ട് ഇ.കെ. കൃഷ്ണന്റെ ഭാര്യ വി.കെ. ശാരദ അമ്മ (89) നിര്യാതയായി. മക്കൾ: സി.രഘുനാഥൻ (റിട്ട. ഫോറസ്റ്റ് ഓഫിസർ), സജിതകുമാരി, പരേതരായ രാമചന്ദ്രൻ, ഗോപിനാഥൻ (റിട്ട. അധ്യാപകൻ). മരുമക്കൾ: ഗൗരി (കണ്ണഞ്ചേരി), സരോജിനി ( കാക്കൂർ റിട്ട. അധ്യാപിക), പത്മനാഭൻ (റിട്ട. ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), പ്രസന്ന (മാങ്കാവ്). സഞ്ചയനം ബുധനാഴ്ച. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കുന്നുമ്മൽ വീട്ടുവളപ്പിൽ.