ഉദുമ: തെങ്ങുകയറ്റ തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തച്ചങ്ങാട് അരവത്ത് പാലത്താട് ഹൗസിലെ സുനിൽകുമാർ (ചെക്കണ്ണന് -44) ആണ് മരിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട്ടില്‍ സുനിൽ ഒറ്റക്കായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഇവിടെ എത്തിയ മാതാവ് ലളിതയാണ് മൃതദേഹം കണ്ടത്. തുടർന്ന് ബന്ധുക്കള്‍ ബേക്കൽ പൊലീസിൽ വിവരമറിയിച്ചു. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. സഹോദരങ്ങൾ: ശുഭ, പരേതനായ ഷാജി. ബേക്കല്‍ പൊലീസ് കേസെടുത്തു.